

കൊച്ചി: കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക്ക് സ്‌കൂള്‍ സംഘടിപ്പിക്കുന്ന അഖില കേരള ഇന്റര്‍സ്‌കൂള്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ടാരന്റല്ല സീസണ്‍ 4 ജൂലായ് നാലിന് നടക്കും. കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക്ക് സ്‌കൂള്‍ കാംപസാണ് പ്രധാന വേദി.

ചലച്ചിത്ര താരം തന്‍വി റാം മുഖ്യാതിഥിയാകും. ഗ്രീറ്റ്‌സ് പബ്ലിക്ക് സ്‌കൂള്‍ ചെയര്‍മാന്‍ സാബു തോമസ് വടക്കേക്കുറ്റ്, പ്രിന്‍സിപ്പാള്‍ ബെലിന്‍ഡ വിവേര, പി ടി എ ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ സിദ്ദീഖ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

മിറാഷ് മൂവ്‌സ്, രംഗ്ലോക് നൃത്യ, താല്‍ ഇ ദമാക്ക, ഫാഷന്‍ ഷോ എന്നീ നാല് വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിലേക്ക് 50 സ്‌കൂളില്‍ നിന്നായി 600ലേറെ കുട്ടികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്.
യുവ പ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് ഗ്രീറ്റ്‌സ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബെലിന്‍ഡ വിവേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

