വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം; കോവിഡ് ആന്റിജന്‍ റാപിഡ് ടെസ്റ്റ് കിറ്റ് വെല്‍കെയര്‍ ഫാര്‍മസിയിലും

Web Desk
1 Min Read

ദോഹ: ഖത്തറിലെ ആരോഗ്യ രംഗത്തെ പ്രമുഖരായ വെല്‍ കെയര്‍ ഫാര്‍മസിയില്‍ കോവിഡ് ആന്റിജന്‍ റാപിഡ് ടെസ്റ്റ് കിറ്റ് ഇപ്പോള്‍ ലഭ്യം. വീട്ടിലിരുന്നുകൊണ്ടുതന്നെ സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്ന തരത്തിലുള്ള പേഴ്സണല്‍ കിറ്റാണ് വെല്‍കെയര്‍ ഫാര്‍മസി ഒരുക്കിയിരിക്കുന്നത്.

city exchange

എസ് ഡി ബയോ സെന്‍സര്‍ സംവിധാനം വഴിയുള്ള കോവിഡ് പരിശോധനയാണ് ഇതിലൂടെ നടക്കുന്നത് എന്നതിനാല്‍ വ്യക്തവും കൃത്യവുമായ ഫലം ലഭിക്കുമെന്നതാണ് പ്രത്യേകത. ഒരു കിറ്റില്‍ 25 യൂണിറ്റ് അടങ്ങുന്ന പായ്ക്കറ്റ് ആണുള്ളത്. ഇവ ഉപയോഗിച്ച് സ്വന്തമായി കോവിഡ് ടെസ്റ്റ് ചെയ്യാം. വെല്‍കെയര്‍ ഫാര്‍മസിയുടെ എല്ലാ ബ്രാഞ്ചുകളിലും കൂടാതെ ഓണ്‍ലൈന്‍ വഴിയും ഈ കിറ്റ് വാങ്ങാവുന്നതാണ്.
25 യൂണിറ്റ് അടങ്ങുന്ന പാക്കറ്റിന് 750 റിയാലും ഒറ്റ ടെസ്റ്റിന് 30 റിയാലുമാണ് വില.

കൂടുതല്‍ വിവരങ്ങള്‍ക്ക് 44620999, 50011999 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!