

പയ്യന്നൂര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് മുന്നേറാനും രാജ്യത്തിന്റെ ഭദ്രതക്കായി കൈകോര്‍ക്കാനും സര്‍വ്വര്‍ക്കും സാധിക്കണമെന്ന് രാമന്തളി എജ്യൂകേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. രാമന്തളി ഉസ്മാന്‍ മുക്കില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വാര്‍ഡ് അംഗം പി എം ശുഹൈബ ടീച്ചര്‍ പതാക ഉയര്‍ത്തി.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ സ്വതന്ത്ര്യദിന സന്ദേശം നല്‍കി. കെ വി ഹരിദാസന്‍, കെ കെ അബ്ദുല്‍ ഗഫൂര്‍, കെ കെ മുസ്തഫ, നാരായണന്‍ അറുമാടി, സി എം കെ കമറുസ്സമാന്‍, ടി പി അഫ്‌സല്‍, പി കെ ഫയാസ്, കെ കെ നവാസ്, മുഹമ്മദ് ഹാദി തുടങ്ങിയവര്‍ സംബന്ധിച്ചു.
