
കൊച്ചി: സമകാലിക പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു പൊലീസ് കഥയുമായെത്തുകയാണ് സംവിധായകന്‍ ഷെബി ചൗഘട്. കേരളത്തില്‍ ആര് അധികാരത്തില്‍ ഇരിക്കുമ്പോഴും ഏറെ വിവാദങ്ങളില്‍ ചെന്ന് പെടുന്ന ഒരു വിഭാഗമാണ് പൊലീസുകാര്‍. നീതി നടപ്പാക്കേണ്ടവര്‍ വൈകാരികതകള്‍ക്ക് അടിമപ്പെടുകയോ അല്ലെങ്കില്‍ അനീതികാട്ടിയവര്‍ക്ക് ഒപ്പം നില്‍ക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് പഴി കേള്‍ക്കേണ്ട അവസ്ഥയിലേക്ക് ചെന്ന് കയറുക. അത്തരത്തിലുള്ളവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് ‘കാക്കിപ്പട’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍.

ഇ എം എസിന്റെ കൊച്ചു മകന്‍ സുജിത്ത് ശങ്കര്‍ അവതരിപ്പിക്കുന്ന സീനിയര്‍ പൊലീസ് ഓഫീസര്‍ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതില്‍ സുജിത്തിന്റെ കഥാപാത്രം സംസാരിക്കുന്ന ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’ ഡയലോഗ് അനീതി കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീത് കൂടി ആകുന്നു എന്നതും ശ്രദ്ധേയമാണ്.

എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ‘കാക്കിപ്പട’ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്, ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം, സംഗീതം- ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍. ഗാനരചന- ഹരിനാരായണന്‍, ജോയ് തമലം. കലാസംവിധാനം- സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ് മുരുകന്‍, മേക്കപ്പ്- പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍ എസ് കെ, സംഘട്ടനം- റണ്‍ രവി, നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്, ഓഡിയോ റൈറ്‌സ്- സീ മ്യൂസിക്ക്.

