ചരിത്രം തിരുത്തി ആദ്യ ദിനത്തില്‍ 148.5 കോടിയിലേറെ വേള്‍ഡ് വൈഡ് കളക്ഷനുമായി ലിയോ

Web Desk
1 Min Read

ചെന്നൈ: ചരിത്രങ്ങള്‍ ആദ്യ ദിനം തന്നെ തിരുത്തിക്കുറിച്ചു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോര്‍ഡുകളാണ് ലിയോ ഭേദിച്ചിരിക്കുന്നത്. ആദ്യ ദിനത്തില്‍ 148.5 കോടിയില്‍പരം രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍. നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച ലിയോ ഇന്ത്യന്‍ സിനിമയില്‍ പുതിയ അധ്യായം കുറിക്കുകയാണ്.

city exchange

കേരളത്തില്‍ ആദ്യ ദിനം 12 കോടിയില്‍പരം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്ത ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയില്‍ എത്തുമ്പോള്‍ മഡോണ സെബാസ്റ്റ്യന്‍ ചിത്രത്തില്‍ വിജയിനൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലെത്തുന്നു. ഹൗസ്ഫുള്‍ ഷോകളാണ് എല്ലാ തിയേറ്ററുകളിലും.

അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി ഒ പി: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!