പുതുമുഖങ്ങള്‍ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യന്‍’ ടീസര്‍ റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

city exchange

ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുല്‍ഫി ഭൂട്ടോയാണ് നിര്‍വഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവരാണ് ഗാനരചന. യുനസീയോ മ്യൂസിക്കും ഡോ. ജാസി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത് എന്നിവരോടൊപ്പം നടന്‍ സിദ്ദീഖ് മനോഹരമായ ഗാനം ആലപിച്ചിട്ടുണ്ട്.

കലാസംവിധാനം: സന്തോഷ് കൊയിലൂര്‍, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത്- രസന്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം: റോബിന്‍ജാ, ശബ്ദമിശ്രണം: ജെസ്വിന്‍ ഫെലിക്‌സ്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷംസി ഷെമീര്‍, സ്റ്റില്‍സ്: നജീബ്- നിഷാബ്- ജോബിന്‍, ഡിസൈന്‍സ്: രാഹുല്‍ രാജ്, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!