യു എ ഇയില്‍ ബുധനാഴ്ച വരെ മഴക്ക് സാധ്യത

Web Desk
2 Min Read

അബുദാബി: യു എ ഇയില്‍ ബുധനാഴ്ച വരെ മഴയ്ക്കു സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച രാത്രി അബുദാബി, ദുബായ് എമിറേറ്റുകളില്‍ തുടങ്ങിയ മഴയും കാറ്റും ഇന്നലെ പകലും തുടര്‍ന്നു. അബുദാബിയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

city exchange

ദുബായിലും വടക്കന്‍ എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. പകല്‍ ആകാശം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. അബുദാബി, ദുബായ്, വടക്കന്‍ എമിറേറ്റുകളില്‍ പുലര്‍ച്ചെയും ഉച്ചയ്ക്കു ശേഷവും വൈകുന്നേരവും മഴ പെയ്യും. തെക്കുപടിഞ്ഞാറു രൂപംകൊണ്ട ഉപരിതല ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.

നാളെ കടലിലും തീരപ്രദേശത്തും നാളെ കടലിലും തീരപ്രദേശങ്ങളിലും കൂടുതല്‍ മഴ ലഭിക്കും. ഉച്ചയ്ക്കുശേഷം അബുദാബിയില്‍നിന്ന് മടങ്ങുന്ന മഴ വൈകുന്നേരത്തോടെ ദുബായ്, വടക്കന്‍ എമിറേറ്റുകളിലേക്കു നീങ്ങും. ബുധനാഴ്ച അബുദാബി, അല്‍ഐന്‍ ഭാഗങ്ങളെ കുളിരണിയിക്കുന്ന മഴ ഉച്ചയോടെ അപ്രത്യക്ഷമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

- Advertisement -
Ad image

തുള്ളിക്കൊരുകുടം യു എ ഇയില്‍ മാസങ്ങളായി പ്രതീക്ഷിച്ച മഴ പുതുവര്‍ഷത്തിലാണ് കോരിച്ചൊരിഞ്ഞത്. 18 മാസംകൊണ്ട് ലഭിക്കുന്ന മഴ മൂന്ന് ദിവസംകൊണ്ട് കിട്ടി. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. രണ്ടാഴ്ച മുന്‍പ് രൂപപ്പെട്ട വെള്ളക്കെട്ട് പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. വര്‍ഷത്തില്‍ 100 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറ്. ജനുവരി മാസങ്ങളില്‍ ശരാശരി 10 മില്ലിമീറ്ററും. പതിവിനു വിപരീതമായി ഇത്തവണ ജനുവരിയിലാണ് ഒന്നര വര്‍ഷത്തെ മഴ ഒറ്റയടിക്കു ലഭിച്ചത്.

വെള്ളക്കെട്ട് സൂക്ഷിക്കണം
ബുധനാഴ്ച വരെ നീളുന്ന മഴയെ തുടര്‍ന്ന് റോഡിലും മറ്റും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് അബുദാബി നഗരസഭ, ഗതാഗത വിഭാഗം മുന്നറിയിപ്പു നല്‍കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാണെന്നും സഹായം ആവശ്യമുള്ളവര്‍ 999 നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചു.

അബുദാബിയില്‍ വേഗം 80 കിലോമീറ്റര്‍ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയില്‍ അബുദാബിയിലെ റോഡുകളിലെ വേഗപരിധി 80 കിലോമീറ്ററായി കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അബുദാബി പൊലീസ് ഓര്‍മിപ്പിച്ചു.

വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം
മുന്നിലുള്ള വാഹനം കാണാത്തവിധം ദൃശ്യപരിധി കുറഞ്ഞാല്‍ സുരക്ഷിത സ്ഥലത്തു മാറ്റി പാര്‍ക്കു ചെയ്ത ശേഷം ഹസാഡ് ലൈറ്റ് ഇടണം. മഴയത്ത് വാഹനം തെന്നിനീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വേഗം കുറച്ചും ഗതാഗത നിയമം പാലിച്ചും വാഹനമോടിക്കണം. അറിയിപ്പ് നോക്കണം. മഴ, മൂടല്‍ മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പൊലീസ് എസ് എം എസ് സന്ദേശം അയയ്ക്കും. റോഡിലുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡിലും സമൂഹമാധ്യമങ്ങളിലും മുന്നറിയിപ്പു നല്‍കും.

Share This Article
Leave a Comment
error: Content is protected !!