Entertainment
ലബ്ബൈക്ക് ആല്‍ബം പുറത്തിറങ്ങി
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ലബ്ബൈക്ക് മാപ്പിളപ്പാട്ട് ആല്‍ബം പുറത്തിറങ്ങി. സിതാര കെ എം എസ് എന്ന ഗായികയുടെ മനോഹരമായ ആലാപനത്തില്‍ പി പ്ലസ് മീഡിയ എന്ന യുട്യൂബ് ചാനലിലാണ് ആല്‍ബം റിലീസായത്.
സംഗീതവും ഓര്‍ക്കസ്‌ട്രേഷനും സക്കീര്‍ സരിഗയും എഡിറ്റിംങ് ഷെറിനും നിര്‍മ്മാണം ഷറഫുദ്ദീന്‍ സുലൈമാനും രചനയും സംവിധാനവും പരീതുപിള്ള ആലുവയും നിര്‍വ്വഹിച്ചു.
ആദ്യമായ് ഹജ്ജിന് മക്കയിലെത്തുന്ന ഓരോ ഹാജിമാരുടെയും മക്ക പള്ളിയിലേക്കുള്ള യാത്രയില്‍ മനസ്സിന്റെ ആകാംക്ഷയും ജിജ്ഞാസയും ഹജ്ജ് ക്രമങ്ങളുമൊക്കെ ലബ്ബൈക്ക് ആല്‍ബത്തിന്റെ വരികളില്‍ കാണാവുന്നതാണ്.