ചര്‍ച്ച സദസ്സ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി പ്രവാസി വെല്‍ഫെയര്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുത്താര്‍ജിക്കുന്ന ഇന്ത്യന്‍ മതേതരത്വം എന്ന തലക്കെട്ടില്‍ ചര്‍ച്ച സദസ്സ് സംഘടിപ്പിച്ചു.

city exchange

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള ഉദ്ഘാടനം ചെയ്തു. മതേതരത്വ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നത് ഏതൊരു ഇന്ത്യക്കാരന്റെയും ബാധ്യത ആണെന്നും തെരഞ്ഞെടുപ്പ് ഫലം അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗളായ അഫ്‌സല്‍ എടവനക്കാട്, ഫൈസല്‍ എടവനക്കാട് എന്നിവര്‍ സംസാരിച്ചു. ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടാക്കാനിടയുള്ള മാറ്റങ്ങളെ കുറിച്ച് സദസ്യര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

പ്രവാസി വെല്‍ഫെയര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എറണാകുളം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സലീം എടവനക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷുഹൈബ് കൊച്ചി നന്ദി പറഞ്ഞു.

- Advertisement -
Ad image

ജില്ലാ വൈസ് പ്രസിഡന്റ് സുല്‍ത്താന അലിയാര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാസിദ്, ഷിയാസ് വലിയകത്ത്, സിറാജുദ്ദീന്‍ കെ കെ, ഷഫീഖ് ടി കെ, മസൂദ് അബ്ദുല്‍ റഹിമാന്‍, പി എ എം ശരീഫ്, ഫാത്തിമ ജുമാന എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!