ശ്വേതാ മേനോന്‍ പ്രധാന കഥാപാത്രമാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ നിയതി CC1/2024 ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോള്‍ മീഡിയ സിനിമാസിന്റെ ബാനറില്‍ നവാഗതനായ അരുണ്‍ ദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘നിയതി CC1/2024’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്വേത മേനോന്‍ മനുഷ്യവകാശ പ്രവര്‍ത്തകയുടെ റോളിലാണ് എത്തുന്നത്.

city exchange

പുതുമുഖങ്ങളായ ലാവണ്യ ചന്ദ്രന്‍, പവിത്ര വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്. ഫെബ്രുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കുമളി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ്.

സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് റഫീക്ക്, ജംഷീര്‍ എന്നിവര്‍ ചേര്‍ന്നാണ്. എല്‍ദോ രാജു, നീനാ കുറുപ്പ്, വിജയകൃഷ്ണന്‍, അഭിജിത്ത് മോഹന്‍, ശ്യാം മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: സാംലാല്‍ പി തോമസ്, എഡിറ്റര്‍: കെ ആര്‍ രാമശര്‍മ്മന്‍, മ്യൂസിക്: മോഹന്‍ സിത്താര, ശ്രീജിത്ത് റാം, ഗാനരചന: കൈതപ്രം, ഗിരീഷ് ആമ്പ്ര, ശരണ്യ പാനാട്ട്, പ്രൊജക്ട് ഡിസൈനര്‍: പി ശിവപ്രസാദ്, സെക്കന്റ് ക്യാമറ: പ്രേംജി, പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!