ഭവന്‍സ് മുന്‍ഷി വിദ്യാശ്രം രജതജൂബിലി സമാപ്തിയും വാര്‍ഷികാഘോഷവും നടത്തി

Web Desk
1 Min Read

തൃപ്പൂണിത്തുറ: വിദ്യാഭ്യാസ മേഖലയില്‍ ഭവന്‍സ് മുന്‍ഷി വിദ്യാശ്രം ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷത്തിന്റെ സമാപനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും ആസ്റ്റര്‍ മെഡിസിറ്റി സീനിയര്‍ ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

ഭാരതീയ വിദ്യാഭവന്റെ സ്ഥാപകന്‍ ഡോ. കെ എം മുന്‍ഷിയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ‘ആധാരം ച ഗതിം ച’ പരിപാടി അരങ്ങേറി. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ്, ഡയറക്ടര്‍ ഇ രാമന്‍കുട്ടി, പ്രിന്‍സിപ്പല്‍ ലത എസ്, പി ടി എ പ്രസിഡന്റ് പ്രജീഷ് പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ലിജി പി പ്രസാദ് സ്വാഗതവും രമ്യ ദാസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!