മത സാമുദായിക സംഘടനകളെ ധ്രുവീകരിക്കുന്നതിനെതിരെ ജാഗ്രത വേണം: ഐ എസ് എം

Web Desk
1 Min Read

കോഴിക്കോട്: മത ചിഹ്നങ്ങളെ ആക്ഷേപിച്ചും മതനിരാസം പ്രചരിപ്പിച്ചും മതസാമുദായിക സംഘടനകള്‍ക്കിടയിലെ ഐക്യവും സ്‌നേഹവും തകര്‍ത്ത് ധ്രുവീകരണമുണ്ടാക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഐ എസ് എം സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. പ്രത്യേക താത്പര്യങ്ങളുടെ പേരില്‍ സാമുദായിക സംഘടനകളെ വരുതിയിലാക്കാനും നേതൃത്വത്തെ അവമതിക്കാനുമുള്ള രാഷ്ട്രീയ അജണ്ടകളെ തിരിച്ചറിയണമെന്നും മീറ്റ് അഭിപ്രായപ്പെട്ടു.

city exchange

സമുദായത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളേയും ചെറുത്തു തോല്‍പിക്കണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍ പറഞ്ഞു.
ഡിസംബര്‍ 30, 31 തിയ്യതികളില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ലീഡേഴ്‌സ് മീറ്റ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈസ് പ്രസിഡന്റ് ജംഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ എം എ അസീസ്, ബരീര്‍ അസ്ലം, അന്‍ഫസ് നന്മണ്ട, നൗഷാദ് കരുവണ്ണൂര്‍, റഹ്മതുല്ലാഹ് സ്വലാഹി, ശിഹാബ് തൊടുപുഴ, വിചിന്തനം സര്‍ക്കുലേഷന്‍ മാനേജര്‍ ശബീര്‍ കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
മീഡിയ കണ്‍വീനര്‍ പി യാസര്‍ അറഫാത്ത് നന്ദി പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!