ലുലു എക്‌സ്‌ചേഞ്ച് അഞ്ചാമത് ശാഖ ബര്‍വ മദീനത്ത്‌ന ലുലു ഹൈപ്പറില്‍

Web Desk
1 Min Read

ദോഹ: ബര്‍വ മദീനത്ത്‌നയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലുലു എക്‌സ്‌ചേഞ്ചിന്റെ അഞ്ചാമത് ശാഖ ഉദ്ഘാടനം ചെയ്തു. ലുലു എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

city exchange

ലോകകപ്പ് ഫുട്ബാളിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന സന്ദര്‍ഭത്തില്‍ പുതിയ ശാഖ ആരംഭിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു. വിശ്വസനീയമായ മണി എക്്‌സ്‌ചേഞ്ച് എന്ന നിലയില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് ഏത് രാജ്യങ്ങളിലേക്കും പണം അയക്കാനുള്ള സൗകര്യമാണ് പുതിയ ശാഖയിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ പണമയക്കുന്നതിന് ലുലുമണി ഡിജിറ്റല്‍ പേയ്‌മെന്റ് ആപും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!