
ശ്രീനഗര്‍:

മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ് ബൂബ മുഫ്തിയെ വീണ്ടും വീട്ടുതടങ്കലിലടച്ചു. കസ്റ്റഡിയിലായ വിവരം ട്വിറ്റര്‍ വഴിയാണ് മെഹ്ബൂബ പങ്കുവച്ചത്. ഇവര്‍ക്കു പുറമെ പാര്‍ട്ടി നേതാക്കളായ സുഹൈല്‍ ബുഖാരി, നജ്മു സാഖിബ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. നിരപരാധികളായ സാധാരണക്കാരെ സൈന്യവും പോലിസും മനുഷ്യപരിചകളാക്കി സായുധര്‍ക്കെതിരേ ആക്രമണം നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ പുതിയൊരു ആക്രമണ രീതിയാണ് ഇതുവഴി കൊണ്ടുവന്നിരിക്കുന്നതെന്നും മുഫ്തി അഭിപ്രായപ്പെട്ടു.

