കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം വനിതാ വിഭാഗം രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: കുടുംബബന്ധങ്ങള്‍ സുദൃഡമാക്കുവാനും പരസ്പര സഹകരണവും കുട്ടികളിലും വനിതകളിലുമുള്ള പ്രതിഭകളെ വാര്‍ത്തെടുക്കുവാനും ലക്ഷ്യം വെച്ചു കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം വനിതാ വിഭാഗം രൂപീകരിച്ചു. റിഫ്ഖ ആയ്ശയുടെ ഖിറാഅത്തേ് നടത്തി. ഫോറം പ്രസിഡന്റ് അസീസ് പുതിയോട്ടില്‍ അധ്യക്ഷത വഹിച്ചു. അമീന്‍ എം എ കൊടിയത്തൂര്‍ സ്വാഗതവും താഹിറ അമീന്‍ നന്ദിയും പറഞ്ഞു.

city exchange

ഭാരവാഹികളായി കൗല അബ്ദുറഹിമാന്‍ കാവില്‍, ഷഹര്‍ബാന്‍ അബ്ദുല്‍ അസീസ്, മര്‍വ യാസീന്‍ (രക്ഷാ), അഡ്വ.: രേഷ്മ അലി (പ്രസി), ഷഫ്‌ന ഫില്‍സര്‍ (വൈസ് പ്രസി), സാഹിറ അബ്ദുല്‍ ഹമീദ് (ജന സെക്ര), താഹിറ അമീന്‍, അല്‍ഫ ലുഖ്മാന്‍ (സെക്ര), ഫാക്കിറ അമീന്‍ പി വി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

സാജിത ഇര്‍ഷാദ്, ഫസ്‌ന അമീര്‍, മുര്‍ഷിദ റഫീഖ്, റാണിയ ഇല്യാസ്, ഫസ്ല സിറാജ്, ഷബ്‌നം മുറാദ്, സീനത്ത് മുജീബ്, ലബീബ അഷ്‌റഫ് എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!