കുഴല്‍പ്പണം; ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യല്‍ നോട്ടീസ്

Web Desk
1 Min Read

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്, സുരേന്ദ്രന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം നോട്ടീസ് നല്കിയത്.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ന
നിയമസഭാ തെരഞ്ഞെടുപ്പിന് ബി ജെ പിക്ക് ചെലവഴിക്കാനെത്തിയ കുഴല്‍പ്പണം കവര്‍ച്ച ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കൊടകര കേസ് ഉത്ഭവിച്ചത്. മൂന്നരക്കോടി രൂപയോളം ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കായി കേരളത്തിലെത്തിയാണ് പറയപ്പെടുന്നത്. എന്നാല്‍ തുക പൂര്‍ണമായും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് കേസിലെ പ്രതി ധര്‍മരാജനുമായി ബി ജെ പി നേതാക്കള്‍ ബന്ധപ്പെട്ടതെന്നാണ് പറയുന്നത്. നിരവധി ബി ജെ പി നേതാക്കളെ ഇതിനകം അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!