ഇന്ത്യയിലേക്കുള്ള എമിറേറ്റ്‌സ് സര്‍വീസ് അനിശ്ചിതമായി നീട്ടി

Web Desk
0 Min Read

ദുബായ്: യു എ ഇ പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിമാന സര്‍വീസ് ഇനിയും നീണ്ടേക്കും. ജൂലായ് ഏഴാം തിയ്യതി സര്‍വീസ് പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തില്ലെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് യു എ ഇ വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും വിലക്ക് ബാധകമാക്കിയിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!