

ഗാസ: വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 40 ഫലസ്തീനികളെ കൊന്നൊടുക്കി. ഇതോടെ ശനിയാഴ്ച മാത്രം ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു.

നേരത്തെ, തെക്കന്‍ ഖാന്‍ യൂനിസിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭക്ഷണ സഹായത്തിനായി കാത്തിരുന്ന 12 ഫലസ്തീനികളെ കൂടാതെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെയും സേവ് ദി ചില്‍ഡ്രന്‍സിലെയും നാല് ജോലിക്കാരും കൊല്ലപ്പെട്ടിരുന്നു.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള പുതുക്കിയ ശ്രമങ്ങള്‍ക്കിടയില്‍ ഹമാസ് പ്രതിനിധി സംഘം കെയ്റോയിലുണ്ട്.
ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യയില്‍ 2023 ഒക്ടോബര്‍ ഏഴു മുതല്‍ കുറഞ്ഞത് 44,382 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 105,142 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

