മയക്കുമരുന്ന് വിതരണക്കാരന്‍ ഖത്തറില്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: വിവിധതരം മയക്കുമരുന്നുകള്‍ വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തതിന് ഏഷ്യന്‍ വംശജനായ ഒരാളെ ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് പിടികൂടി.

city exchange

പ്രതിയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 50 കിലോഗ്രാം ഹാഷിഷ്, നാല് കിലോഗ്രാം ഷാബു/ മെതാംഫെറ്റാമിന്‍, 45 ഗ്രാം പൊടിച്ച ലിറിക്ക ഗുളികകള്‍, 8 ലിറിക്ക ഗുളികകള്‍ എന്നിവ അടങ്ങിയ വിവിധ വലുപ്പത്തിലുള്ള മൂന്ന് ബാഗുകള്‍ കണ്ടെത്തി.

കൂടാതെ മയക്ക് മരുന്ന് തൂക്കാന്‍ ഉപയോഗിച്ച രണ്ട് ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു.

- Advertisement -
Ad image

പ്രതി കുറ്റം സമ്മതിച്ചു. നടപടിക്രമങ്ങള്‍ക്കാിയ പബ്ലിക്ക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

Share This Article
Leave a Comment
error: Content is protected !!