

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പരിഷ്കരിച്ച പുതിയ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ നാലു ദശകങ്ങളായി ഖത്തറിലെ മലയാളികള്‍ക്കിടയില്‍ സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ- സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ഇസ്ലാഹി സെന്റര്‍.

1980 മുതല്‍ പ്രവര്‍ത്തന പഥത്തില്‍ നാല്പത് വര്‍ഷം പൂര്‍ത്തീകരിച്ച വേളയില്‍ പുതിയ ചുവട്വെപ്പുകള്‍ക്ക് ഒരുങ്ങുതിന്റെ ഭാഗമായി പരിഷ്കരിച്ച ലോഗോ ലോക മുസ്ലിം പണ്ഡിത സഭ സെക്രട്ടറി ജനറല്‍ ഡോ. അലി അല്‍ ഖുറദാഇ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി വി പി റഷീദലി, അബ്ദുല്ലത്തീഫ് നല്ലളം, അബ്ദുറഹ്മാന് സലഫി, മുഹമ്മദ് ഷൗലി എന്നിവര്‍ പങ്കെടുത്തു.
പുതിയ ലോഗോ പ്രതിനിധാനം ചെയ്യുന്ന ആശയം വൈസ് പ്രസിഡന്റ് ഷമീര്‍ വലിയ വീട്ടില്‍ വിശദീകരിച്ചു. കലര്‍പ്പില്ലാത്ത വിശ്വാസം, മൂല്യവത്തായ ഇസ്ലാമിക സംസ്കാരം, സംശുദ്ധമായ ആദര്‍ശവും ജീവിതവും, പരസ്പര സ്നേഹം, കരുണ എന്നിവയാണ് പുതിയ ലോഗോ വിഭാവനം ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗല്ഭരായ നാല്പത് പേരും സോഷ്യല്‍ മീഡിയ വഴിയുള്ള ലോഗോ പ്രകാശനത്തില്‍ പങ്കാളികളായി.

