
മനാമ: റമദാന്‍ വിശുദ്ധിയുടെ മാസം എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് സിത്ര യൂണിറ്റ് സംഘടിപ്പിക്കുന്ന റയ്യാന്‍ റമദാന്‍ കാമ്പയിന് തുടക്കമായി.

കാമ്പയിനിന്റെ ഭാഗമായി നോമ്പ് തുറ, റൗള മജ്‌ലിസ്, ഹല്‍ക്കതുല്‍ ഖുര്‍ആന്‍, ബദര്‍ സ്മൃതി, ഒരു ദിനം ഒരു മസ്അല, നസ്വീഹ, ഖത്മുല്‍ ഖുര്‍ആന്‍, ഹൃദയപൂര്‍വ്വം സക്കാത്ത് ഡ്രൈവ്, തറാവീഹ് നിസ്‌കാരം, പെരുന്നാള്‍ നിസ്‌കാരം, ഈദ് മുലാഖാത്, ആത്മീയ സംഗമം തുടങ്ങി 15 ഇന പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി നിലവില്‍ വന്നു. രക്ഷാധികാരി: നൗഫല്‍ മയ്യേരി, ശരീഫ് സുഹ്‌രി, സിറാജ് വൈക്കിലിശ്ശേരി, ചെയര്‍മാന്‍: മുഹമ്മദ് മന്‍സൂര്‍ അഹ്‌സനി, വൈസ് ചെയര്‍മാന്‍: മുസ്തഫ സി വി, വാരിസ്, കണ്‍വീനര്‍: സിനാന്‍, ജോയിന്റ് കണ്‍വീനര്‍: സാജിദ, ഫൈനാന്‍സ്: അസ്മര്‍
ഫുഡ് ആന്‍ഡ് ബീവറേജ്: അഷ്‌റഫ്, ഹംസ തുടങ്ങി 33 അംഗ സ്വാഗത സംഘത്തിനാണ് കാമ്പയിന്റെ ചുമതല.
സിത്രയിലും പരിസരത്തിലും ഉള്ള പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന രൂപത്തിലാണ് പദ്ധതികള്‍ എല്ലാം ക്രമപ്പെടുത്തിയിട്ടുള്ളത്. ദിനംപ്രതി നടക്കുന്ന നോമ്പുതുറയിലും പ്രാര്‍ഥന സദസ്സുകളിലും സിത്രയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ വന്നെത്തി ആത്മീയാനുഭൂതി നുകരുന്നത്. കാമ്പയിനിന്റെ ഭാഗമായി മജ്മഅ് തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയിലേക്കുള്ള പുതിയ വര്‍ഷത്തെ അഡ്മിഷനും ആരംഭിച്ചു. മദ്‌റസയിലേക്കുള്ള അഡ്മിഷനും നോമ്പ് തുറയുമായി ബന്ധപ്പെട്ടും മറ്റും വിശദവിവരങ്ങള്‍ക്ക് 38 182855, 392 695 71 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഐ സി എഫ് സിത്ര യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

