ഔഷധക്കഞ്ഞിക്കിറ്റ് വിതരണം ചെയ്ത് തണലും എ കെ ഡബ്യു ആര്‍ എഫും

Web Desk
1 Min Read

കൊച്ചി: മഹാമാരി കാലത്ത് കര്‍ക്കിടക മാസത്തില്‍ രോഗപ്രതിരോധശേഷിയുടെ ഭാഗമായി കര്‍ക്കിടക ഔഷധ കഞ്ഞി കിറ്റ് വിതരണം ചെയ്ത് തണല്‍ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയര്‍ സൊസൈറ്റിയും ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷനും.
കര്‍ക്കിടക മാസത്തില്‍ ഔഷധ കഞ്ഞി കഴിക്കുന്നതിലൂടെ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും എന്നാണ് പറയുന്നത്. ഈ മഹാമാരി സമയത്ത് ഭിന്നശേഷിക്കാര്‍ക്ക് കര്‍ക്കിടക ഔഷധ കഞ്ഞി കിറ്റ് നല്‍കാന്‍ മുന്നോട്ട് വന്ന് കൂട്ടായ്മയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട ഇവരുടെ കാര്യങ്ങളില്‍ കൂടെ ഉണ്ടാകുമെന്ന് വിതരണം ഉദ്ഘാടനം നിര്‍വഹിച്ച് കെ ബാബു എം എല്‍ എ പറഞ്ഞു.
കോവിഡ് വ്യാപന ഘട്ടത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷി മേഖലയില്‍ ഈ കൂട്ടായ്മയ്ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഒരുപാട് നല്ല മനുഷ്യരുടെ സഹകരണവും പിന്തുണയും ലഭിച്ചത് കൊണ്ടാണ്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിന് പുനരധിവാസത്തിന് വേണ്ടി ഇനിയും ഉണ്ടാകുമെന്നും ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.
ചടങ്ങില്‍ രൂപ ജോര്‍ജ്, എ കെ ഡബ്യു ആര്‍ എഫ് ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റം, തണല്‍ നെട്ടൂര്‍ യൂണിറ്റ് കോഡിനേറ്റര്‍ എം എ അബ്ദു, എ കെ ഡബ്യു ആര്‍ എഫ് ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മണി ശര്‍മ്മ, ദിപാമണി, തണല്‍ കൊച്ചി യൂണിറ്റ് കോഡിനേറ്റര്‍ കെ ഐ ജബ്ബാര്‍, എ കെ ഡബ്യു ആര്‍ എഫ് ജില്ലാ ഭാരവാഹികളായ വി വൈ എബ്രഹാം, പി ടി രഘു, എം കെ സുധാകരന്‍, ബഷീര്‍ പോഞ്ഞാശ്ശേരി എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!