രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം കാണികളുമായി യാവന്‍

Web Desk
1 Min Read

കൊച്ചി: വെറും രണ്ട് ദിവസംകൊണ്ട് രണ്ട് ലക്ഷത്തിലധികം വ്യൂ കടന്നിരിക്കുന്ന ഹ്രസ്വ ചിത്രമാണ് യാവന്‍. പൂര്‍ണമായും മിസ്റ്ററി ത്രില്ലറായി നിര്‍മിച്ചിരിക്കുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവമാണ് പ്രക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഒരു ഡെലിവറി ബോയിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇതിനകം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത്.
സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണി ശിവലിംഗത്തിന്റെ സംവിധാന മികവില്‍ ഒരുകിയിരിക്കുന്ന ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത് പീവീസ് മീഡിയയാണ്. ചുരുങ്ങിയ കഥാപാത്രങ്ങളെ മാത്രം ഉള്‍കൊള്ളിച്ചു നിര്‍മിച്ചിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ശിവ ഹരിഹരന്‍, അഷ്‌കര്‍ അലി, ദിലീപ് മോഹനന്‍, വൈഷ്ണവി എന്നിവരാണ്. ജിഷ്ണു സുനിലിന്റെ സംഗീതവും സുഭാഷ് കുമാരസാമിയുടെ ക്യാമറയും ഹ്രസ്വ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. അഖില്‍രാഗ്, അജ്മല്‍ റഹ്മാന്‍ കൂട്ടുകെട്ടാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു രഘുവും രാകേഷ് ജനാര്‍ദ്ദനനും ചേര്‍ന്നാണ് ചിത്രത്തിലെ ശബ്ദ സംയോജനം നല്‍കിയത്.
ഷൂട്ടിംഗിന് ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ നടത്താനുള്ള ബുദ്ധിമുട്ടിനിടയില്‍ പീവീസ് മീഡിയ ആണ് സഹായമായി എത്തിയതെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പ്രതിഭകളെ ഇതിനകം പീവീസ് മീഡിയയ്ക്ക് സഹായിക്കാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു വയ്ക്കുന്നു. ഹ്രസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗവും അധികം വൈകാതെ പുറത്തിറക്കനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!