യു എ ഇ പ്രവാസി സാഹിത്യോത്സവ് 2021 ല്‍ 550 മത്സരാര്‍ഥികള്‍

Web Desk
1 Min Read

അജ്മാന്‍: പന്ത്രണ്ടാമത് യു എ ഇ പ്രവാസി സാഹത്യോത്സവ് 2021 ന് ആവേശകരമായ തുടക്കമാവുന്നു. കഴിഞ്ഞ രണ്ടു മസാക്കാലമായി നടക്കുന്ന യൂനിറ്റ് സെക്ടര്‍ സെന്‍ട്രല്‍ മത്സരങ്ങള്‍ക്കു ശേഷമാണ് ഈ മത്സരം നടക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 4039 മത്സരാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇപ്പോഴത്തെ മത്സരത്തിനെത്തുന്നത്. ഏഴു എമിറേറ്റുകളിലെ 11 സെന്‍ട്രലുകളില്‍ നിന്ന് 264 സാഹിത്യോത്സവുകളില്‍ മത്സരിച്ചു വിജയുച്ച 550 മത്സരാര്‍ഥികളാണ് യു എ ഇ നാഷനല്‍ പ്രവാസി സാഹിത്യോത്സവില്‍ എത്തുന്നത.് മാപ്പിളപ്പാട്ട്,പ്രസംഗം,സൂഫി ഗീതം,ഖവാലി,മദ്ഹ് ഗാനം,സംഘ ഗാനം,കഥ, കവിത, ഹൈക്കൂ കവിത, ജലഛായം,പെന്‍സില്‍ഡ്രോയിങ്,സോഷ്യല്‍ ട്വീറ്റ്,അറബിക്കാലിഗ്രാഫി,ഫാമിലി മാഗസിന്‍ തുടങ്ങി അമ്പതിന മത്സരങ്ങള്‍ക്കാണ് പ്രവാസി സാഹിത്യോത്സവ് ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം വേദിയാവുക. പ്രത്യേകം സജ്ജമാക്കിയ മൂന്ന് ഡിജിറ്റല്‍ സ്റ്റുഡിയോ സംവിധാനത്തിലാണ് മത്സരം നടക്കുന്നത്. pravasi sahithyotsav uae എന്ന യൂട്യൂബ് ചാനലില്‍ ലൈവായി മത്സരങ്ങള്‍ വീക്ഷിക്കാം.നാഷനല്‍ മത്സരത്തിനു ശേഷം പ്രവാസി സാഹിത്യോത്സവിന്റെ ഗ്രാന്റ് ഫിനാലെ ഡിസംബര്‍ 3 ന് ഓണ്‍ലൈനില്‍ നടക്കും.

city exchange

Share This Article
Leave a Comment
error: Content is protected !!