ആരോഗ്യ കേന്ദ്രങ്ങളില്‍ 27ന് കോവിഡ് മോക് ഡ്രില്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്‍ നടപ്പാക്കാന്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദേശം. ഡിസംബര്‍ 27നാണ് രാജ്യ വ്യാപകമായി മോക്ക് ഡ്രില്‍ നടപ്പാക്കുക. വൈകിട്ടോടെ ഫലം പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

city exchange

കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യകേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് മോക്ക് ഡ്രില്‍ നടപ്പാക്കുന്നത്. ഇതിലൂടെ ജില്ല തിരിച്ചുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പ്, ജീവനക്കാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കണം മോക്ക് ഡ്രില്‍ നടത്തേണ്ടതെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

ഈ സംവിധാനത്തിലൂടെ ഓരോ സംസ്ഥാനങ്ങളിലേയും ആകെയുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങളുടെ ലഭ്യത പരിശോധിക്കും. കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, പി പി ഇ കിറ്റ്, മെഡിക്കല്‍ ഓക്സിജന്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനുമാണ് മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!