ലോകത്തെവിടെയിരുന്നും അബുദബിയില്‍ ബിസിനസ് ചെയ്യാം

Web Desk
1 Min Read

ദുബൈ: ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി യുഎഇ തലസ്ഥാനമായ അബുദബിയില്‍ ബിസിനസ് ചെയ്യാം. ഇതിനായി അവസരമൊരുങ്ങുന്ന വെര്‍ച്വല്‍ ലൈസന്‍സ് പദ്ധതി ആരംഭിച്ചു. കാര്‍ഷികം, നിര്‍മാണം, അറ്റകുറ്റപ്പണി, കരാര്‍, പരിപാലനം, സ്ഥാപനങ്ങള്‍, ചില്ലറ വ്യാപാരം, ഗതാഗതം, സേവനം, ലീസിങ് സര്‍വീസ്, ആരോഗ്യം, വിനോദം, ഇവന്റ് ഓര്‍ഗനൈസേഷന്‍, മാനേജ്മെന്റ് തുടങ്ങി 13 മേഖലകളിലും മൊത്തവ്യാപാരം, ഇറക്കുമതി, കയറ്റുമതി എന്നിവയുടെ സേവന മേഖലയിലും വെര്‍ച്വല്‍ ലൈസന്‍സ് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
1,000 ദിര്‍ഹമാണ് വെര്‍ച്വല്‍ ലൈസന്‍സിന്റെ ഫീസ്. ലിമിറ്റഡ് ലയബിലിറ്റി കമ്പനി, സോള്‍ പ്രൊപ്രൈറ്റര്‍ഷിപ് എല്‍എല്‍സി എന്നിങ്ങനെ 2 രീതിയില്‍ 100% ഉടമസ്ഥാവകാശത്തോടെ വ്യവസായം ആരംഭിക്കാം. www.adbc.gov.ae വെബ്സൈറ്റില്‍ പ്രവേശിച്ച് വെര്‍ച്വല്‍ ലൈസന്‍സ് തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.അക്കൗണ്ട് ഉണ്ടാക്കിയശേഷം യുഎഇ പാസ് എസ്ഒപി1 ഓപ്ഷന്‍ സെലക്ട് ചെയ്ത് ചെയ്യാനുദ്ദേശിക്കുന്ന ബിസിനസിനു പേര് നല്‍കണം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് പകര്‍പ്പ് അപ്ലോഡ് ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് വഴി ഫീസ് അടച്ച് ലൈസന്‍സ് സ്വന്തമാക്കാം.

city exchange
Share This Article
Leave a Comment
error: Content is protected !!