ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ഉപവാസസമരം നടത്തി

Web Desk
1 Min Read

ദോഹ: കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്ത് പകവീട്ടുന്നതില്‍ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഉപവാസ സമരം നടത്തി.

city exchange

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ താല്ക്കാലിക ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി നഹാസ് കോടിയേരിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം ജൂട്ടസ് പോള്‍ ഉദ്ഘാടനം ചെയ്തു.

ചോദ്യം ചെയ്യലിനാസ്പദമായ നാഷനല്‍ ഹെറാള്‍ഡ് കേസിനെ കുറിച്ചും കെട്ടിച്ചമച്ച ആരോപണങ്ങളെപ്പറ്റിയും അതിന്റെ നാള്‍ വഴികളെക്കുറിച്ചും ജോണ്‍ ഗില്‍ബര്‍ട്ട് വിശദീകരിച്ചു. രാഹൂല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത് അണികളെ പിന്തിരിപ്പിക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വ്യാമോഹം വിലപ്പോവില്ലെന്ന് ഉപവാസ സമരം ഓര്‍മ്മപ്പെടുത്തി.

- Advertisement -
Ad image

രാജ്യവ്യാപകമായി് നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ ഇനിയും തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. നാസര്‍ വടക്കേക്കാട്, സിറാജ് പാലൂര്‍, ജീസ് ജോസഫ്, ഷംസുദ്ദീന്‍, ജോര്‍ജ്ജ് കുരുവിള, സലീം ഇടശ്ശേരി, ജോയ് പോള്‍, സിഹാസ്, മുജീബ്, ബഷീര്‍ നന്മണ്ട, കെ ടി കെ അബ്ദുല്ല, ഷഹീന്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം ഉച്ചകഴിഞ്ഞ് മൂന്നിന് അസാനിപ്പിച്ചു. ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!