
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി യു എ ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യാഴാഴ്ച ടെലിഫോണില്‍ സംസാരിച്ചു.

നിര്യാതനായ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ വിയോഗത്തില്‍ അദ്ദേഹം അമീറിനെ അനുശോചനം അറിയിച്ചു. പരേതന് സര്‍വശക്തനായ അല്ലാഹു അഗാധമായ കാരുണ്യം ചൊരിയുകയും വിശാലമായ സ്വര്‍ഗത്തില്‍ ഇടം നല്‍കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു.

അനുശോചനത്തിനും സാഹോദര്യപൂര്‍ണമായ ആശ്വാസവാക്കുകള്‍ക്കും യു എ ഇ ഉപരാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആത്മാര്‍ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യു എന്‍ എ) അറിയിച്ചു.
