GCC News
ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

ദുബൈ: ദുബൈയില്‍ ദീര്‍ഘകാലം പ്രവാസിയും പ്രമുഖ ബിസിനസുകാരനുമായിരുന്ന കണ്ണൂര്‍ ചെറുകുന്ന് പാലക്കില്‍ പുത്തന്‍വീട്ടില്‍ തമ്പാന്‍ നമ്പ്യാര്‍ (73)നിര്യാതനായി. ഇന്നു രാവിലെ കണ്ണൂരിലായിരുന്നു അന്ത്യം. വൈ.എം. ബെഷവാരി ട്രേഡിങ് കമ്പനി സ്ഥാപകനാണ്. 40 വര്‍ഷത്തിലേറെ ദുബൈയില്‍ പ്രവാസജീവിതം നയിച്ച അദ്ദേഹം കുറച്ചുവര്‍ഷങ്ങളായി നാട്ടിലായിരുന്നു. ഭാര്യ ഓമന. മക്കള്‍: സന്തോഷ് (കോസി ഗാര്‍മെന്റ്‌സ് ദുബൈ), സംഗീത (കാനഡ). ജയരാജ്, പ്രിയ എന്നിവര്‍ മരുമക്കളാണ്.






Continue Reading