GCC News
മലയാളി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത്സിറ്റി: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു.പുതുച്ചേരി തൈക്കൂട്ടത്തില്‍ പരേതനായ രാജപ്പപണിക്കരുടെ മകന്‍ അജികുമാരന്‍ നായര്‍(50) ആണ് കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. അല്‍ ജഹറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ:രാജി, മക്കള്‍:അര്‍ജുന്‍,അശ്വിന്‍. ഫേസ് ഇന്റര്‍ നാഷണല്‍ കണ്‍സള്‍ട്ടന്‍സി ഡ്രാഫ്റ്റ്മാനായിരുന്നു. ഫോക്കസ് കുവൈറ്റ് അംഗമാണ്. സംസ്‌കാരം കുവൈറ്റില്‍ നടക്കും.


