നിറ്റ്കാ കൊച്ചിന്‍ ചാപ്റ്റര്‍ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം

Web Desk
1 Min Read

കൊച്ചി: കാലിക്കറ്റ് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് (എന്‍ ഐ ടി) പൂര്‍വ വിദ്യാര്‍ഥികളുടെ കൊച്ചി കൂട്ടായ്മ ആയ നിറ്റ്കാ കൊച്ചിന്‍ ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കാക്കനാട് റെക്കാ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടറും ആര്‍ ഈ സി പൂര്‍വ വിദ്യാര്‍ഥിയുമായ കെ എന്‍ ശ്രീജിത്ത് വിശിഷ്ടാതിഥി ആയിരുന്നു.

city exchange

ഈ വര്‍ഷം എഞ്ചിനീയറിംഗ് മേഖലയില്‍ നിന്നുള്ള കേരളത്തിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജയേഷ് എസ് നു ജില്ലാ കളക്ടര്‍ സമ്മാനിച്ചു. കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള നിറ്റ്കാ സ്‌കോളര്‍ഷിപ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ചടങ്ങില്‍ നടത്തി.

Share This Article
Leave a Comment
error: Content is protected !!