ചൂലൂര്‍ സി എച്ച് സെന്റര്‍ കെട്ടിട സമുച്ചയങ്ങളുടെ സമര്‍പ്പണം

Web Desk
2 Min Read

കോഴിക്കോട്: ചൂലൂര്‍ സി എച്ച് സെന്റര്‍ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനവും ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും ചൂലൂര്‍ വെള്ളലശ്ശേരിയില്‍ നടത്തുമെന്ന് സെന്റര്‍ പ്രസിഡണ്ട് ഇ ടി മുഹമ്മദ് ബഷീര്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട സമുച്ചയത്തിന്റെ സമര്‍പ്പണം നാളെ 10 മണിക്ക് മുസ്്ലിംലീഗ് ദേശീയ പ്രസിഡണ്ട് ഫ്രൊഫ. കാദര്‍ മൊയ്തീന്‍ നിര്‍വഹിക്കും.

city exchange

സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പൊാതുസമ്മേളനത്തിന്റെ ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടിയും ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിര്‍വഹിക്കും. ബ്രോഷര്‍ പ്രകാശനം പി വി അബ്ദുല്‍ വഹാബ് എം പി നിര്‍വഹിക്കും. സെന്ററിലേക്ക് രോഗികള്‍ക്ക് അബ്ദുസമദ് സമദാനി എം പി പ്രവേശന കവാടം തുറന്നു നല്‍കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സോവനീര്‍ പ്രകാശനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം പിമാരായ പി വി അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി, എം കെ രാഘവന്‍, എളമരം കരീം, ബിനോയ് വിശ്വം, രമ്യ ഹരിദാസ് തുടങ്ങി
സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

ഉദാരമതികള്‍ സംഭാവന ചെയ്ത 56.6 സെന്റ് സ്ഥലത്താണ് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എം വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സാക്കായെത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാനാണ് ഇവ ഉപയോഗപ്പെടുത്തുക. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ 42 രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാനുള്ള സൗകര്യമുണ്ട്. താമസിക്കാനുള്ള സൗകര്യത്തോടൊപ്പം ഭക്ഷണവും സൗജന്യമായി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

- Advertisement -
Ad image

2017 ജൂലൈയിലാണ് സൊസൈറ്റി നിയമ പ്രകാരം സി എച്ച് സെന്റര്‍ രജിസ്റ്റര്‍ ചെയ്തത്. ഗ്രാമീണ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സി എച്ച് സെന്റര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയ സഹായമാണ് ചെയ്യുന്നതെന്നും ഇ ടി പറഞ്ഞു. എം വി ആര്‍ ക്യാന്‍സര്‍ സെന്ററിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗകര്യപ്രദമായ താമസത്തിനും മറ്റു മെഡിക്കല്‍ സഹായങ്ങള്‍ക്കും 25 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് നഗരത്തെ ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സി എച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് വലിയ സഹായം രോഗികള്‍ക്കായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലന്‍സ് സൗകര്യം, രക്തദാനം, രോഗ പ്രതിരോധ ബോധവത്കരണ ക്ലാസുകള്‍, ഇഫ്താര്‍ അത്താഴം, അനിവാര്യമായ ഘട്ടങ്ങളിലുള്ള സാമ്പത്തിക സഹായം, വളണ്ടിയര്‍ സേവനങ്ങള്‍, രോഗികള്‍ക്കാവശ്യമായ മറ്റ് പരിചരണങ്ങള്‍ എന്നിവ ചൂലൂര്‍ സി എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സി എച്ച് സെന്ററിന് വലിയ തുക ചെലവ് വരുന്നതായി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്ഥിരവരുമാനം കണ്ടെത്തുന്നതിനായി വാടക ഈടാക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഷോപ്പിംഗ് കോംപ്ലക്സോടു കൂടിയ താമസ സൗകര്യം ഒരുക്കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സി എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി കെ എ ഖാദര്‍, എം സി മായിന്‍ ഹാജി, എന്‍ സി അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!