നാളെ യുഎഇ പതാകദിനം

Web Desk
1 Min Read

ദുബൈ:നാളെ യുഎഇ പതാകദിനം. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും നാളെ ദേശീയപതാക ഉയര്‍ത്തും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ അധികാരമേറ്റതിന്റെ വാര്‍ഷികമാണ് പതാകദിനമായി ആചരിക്കുന്നത്. 2013മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. ഡിസംബര്‍ രണ്ടിന് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുഎഇ യില്‍ നാലുദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെയാണ് അവധി. സുവര്‍ണ ജൂബിലി വര്‍ഷമായതിനാല്‍ വിപുലമായ പരിപാടികളാണ് ഇക്കുറി ദേശീയ ദിനാഘോഷത്തിന് ഒരുക്കുന്നത്. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയോ അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ഉള്ളവര്‍ക്കുമാണ് ആഘോഷ പരിപാടികളില്‍ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവര്‍ 96 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും പരിപാടിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് താപനില പരിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. വേദികളില്‍ 80ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാം. എന്നാല്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ചിരിക്കാന്‍ അനുവാദമുണ്ടാകും. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം.

city exchange
Share This Article
Leave a Comment
error: Content is protected !!