

രാമന്തളി: സ്ഥലവാസികള്‍ ചിരകാലമായി ആഗ്രഹിക്കുന്ന രാമന്തളി ഗ്രാമപഞ്ചായത്തിനെയും പയ്യന്നൂര്‍ നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചൂളക്കടവ് പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഡിസംബര്‍ 15ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി കെ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. എം എല്‍ എ ടി ഐ മധുസൂദനന്‍ അധ്യക്ഷത വഹിക്കും.

പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്‍കി. രാമന്തളി വടക്കുമ്പാട് ജി എം യു പി സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത നാട്ടുകാരുടെ യോഗം ടി ഐ മധുസുദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദന്‍, കരപ്പാത്ത് ഉസ്മാന്‍ (ഐ യു എം എല്‍), കെ വിജിഷ് (സി പി ഐ എം), മോണങ്ങാട്ട് മൊയ്തു (ഒന്നാം വാര്‍ഡ് മെമ്പര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ വി ഷൈമ, കണ്‍വീനര്‍ എ ഇ എ എക്‌സ് ഇ മനോജ്, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ ടി ഗോവിന്ദന്‍, വൈസ് ചെയര്‍മാന്‍ കരപ്പാത്ത് ഉസ്മാന്‍, കണ്‍വീനര്‍ ഒ കെ ശശി, ജോയിന്റ് കണ്‍വീനര്‍ ടി വി അനൂപ് എന്നിവരെയും സ്റ്റേജ് ആന്റ് ഡെക്കറേഷന്‍ കമ്മിറ്റി
ചെയര്‍മാന്‍- മോണങ്ങാട്ട് മൊയ്തു, വൈസ് ചെയര്‍മാന്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ എം പ്രകാശ്, ജോയിന്റ് കണ്‍വീനര്‍ കെ വിജയന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പി കെ ഷബീര്‍, സി എ അന്‍വര്‍, ഒ കെ ശശി, പി എം അബ്ദുല്ലത്തീഫ്, കെ കെ അഷറഫ്, പി എം ഷുഹൈബ, ബിന്ദു നീലകണ്ഠന്‍, എ നാരായണി, കെ.പി. ദിനേഷ് എ.സീമ കെ.സി ഖാദര്‍ , വി പ്രമോദ്, കെ പി മുഹമ്മദ് സഅദ്, എം കെ അലി ഹാജി, യു അബ്ദുറഹിമാന്‍, എം പ്രകാശന്‍, സി ചന്ദ്രന്‍, പി കെ ഫസീല്‍, സി എം അബ്ദുല്‍ കലാം, പി പി പത്മനാഭന്‍, എ ശരീഫ്, പി പി മുഹമ്മദലി, കെ കെ ശൈലജ, പി പി സുലൈമാന്‍ ഹാജി, കോച്ചന്‍ അബ്ദില്ല ഹമീദ് മാസ്റ്റര്‍, സി എം കെ ഖമറുസ്സമാന്‍, ലക്ഷ്മണന്‍ മുണ്ടക്കല്‍, ഇബ്രാഹിം, കെ വി അബൂബക്കര്‍, കെ പി അബ്ദുല്‍ മജീദ്, എ കെ ഭരതന്‍, പി സുഗുണന്‍ മാസ്റ്റര്‍, ഇ വിപിന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

