

അൽ ഐൻ: അൽഐനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി സമീർ തടത്തി പറമ്പിൽ (40) ആണ് അൽ വഗനിൽ ഉണ്ടായ വാഹനപകടത്തിൽ മരിച്ചത്.

അൽ വഗനിൽ അമ്മാവൻ നടത്തുന്ന ഫെയ്മസ് ഫ്ലോർമിൽ ജീവനക്കാരനായിരുന്നു. സാധനങ്ങൾ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം അൽ ഐൻ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സ്വദേശത്ത് ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തനകൻ സമദ് പൂന്താനം അറിയിച്ചു.

പിതാവ്: പരേതനായ രായീമു ഹാജി തടത്തി പറമ്പിൽ. മാതാവ്: തിത്തീമു. ഭാര്യ: ഫൻസിയ. മക്കൾ: മുഹമ്മദ് റോഷൻ, റസൽ ആദം. സഹോദരങ്ങൾ: സലീം (ടി പി ആർ ടയേഴ്‌സ് തിരൂർ), ഷംസുദ്ധീൻ (കുവൈത്ത്), ഷാജി (ടി പി ആർ ടയേഴ്‌സ് വെട്ടിച്ചിറ), ഷൗക്കത്ത് (അബൂദബി), ശറഫുദ്ധീൻ (ടി പി ആർ ടയേഴ്‌സ് വെട്ടിച്ചിറ).
