

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി ഫാഷന്‍ ബ്രാന്റായ മാക്സ് ഫാഷന്‍ ഏറ്റവും പുതിയ ക്രിസ്മസ് കളക്ഷന്റെ അവതരണം ഒന്‍പതാം തിയ്യതി വ്യാഴാഴ്ച കോവളം ഉദയ് സമുദ്ര ബീച്ച് ഹോട്ടലില്‍ വിഴിഞ്ഞം ഹാളില്‍ വച്ച് വൈകുന്നേരം അഞ്ച് മണി മുതല്‍ ആരംഭിക്കും

തിരഞ്ഞെടുക്കപ്പെട്ട ഫാമിലി, തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍, പ്രൊഫഷണല്‍ ഫാഷന്‍ മോഡലുകളും പ്രശസ്ത ഷോ സ്റ്റോപ്പേഴ്സും മാക്സിനു വേണ്ടി കളക്ഷനുകള്‍ ധരിച്ചു റാംപില്‍ ചുവടു വയ്ക്കും. പുതിയ കളക്ഷന്‍ അവതരണത്തിനോടൊപ്പം കുട്ടികളുടെ സൗന്ദര്യ മത്സരവും ഉണ്ടായിരിക്കുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കും ഫാമിലിക്കും പ്രത്യേക പുരസ്‌കാരങ്ങളും നല്‍കുന്നതായിരിക്കും.

റിയാസ് ഷോ ഡയറക്ടറായിട്ടുള്ള മാക്സ് ക്രിസ്മസ് കളക്ഷന്‍ അവതരണത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് മോന്‍സി ജോസഫാണ്. ക്രിയേറ്റിവ് ഡിറക്ടര്‍സ് ആയി കാര്‍ത്തിക, അരുണ്‍, അനൂപ് തുടങ്ങിയവരും ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി നിഷാന്തും ആയിരിക്കും.

