ഇന്ത്യയിലെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷനലുകള്‍ക്ക് വിദേശ തൊഴിലവസരങ്ങളുമായി ട്രൂപ്രൊഫൈല്‍.ഐഒ

Web Desk
1 Min Read

കൊച്ചി: ആരോഗ്യരക്ഷാരംഗത്തെ പ്രൊഫഷനലുകള്‍ക്കുള്ള ഓണ്‍ലൈന്‍ കരിയര്‍ ഹബ്ബായ ട്രൂപ്രൊഫൈല്‍.ഐഒ ഇന്ത്യയിലെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷനലുകള്‍ക്ക് വിദേശ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ബ്ലോക്ക്ചെയിന്‍-അധിഷ്ഠിത സേവനമായ ട്രൂപ്രൊഫൈല്‍.എഒ ജോബ്സ് ഇന്‍ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചു സേവനം trueprofile.io എന്ന സൈറ്റില്‍ ലഭ്യമാകും. വിദേശ ഹെല്‍ത്ത്കെയര്‍ ജോലികള്‍ക്കാവശ്യമായ വെരിഫിക്കേഷന്‍, ലൈസന്‍സിംഗ്, പരിശീലനം, സൗജന്യ ഡിജിറ്റല്‍ സി വി, ലോകമെങ്ങുമുള്ള റിക്രൂട്ടര്‍മാരുടെ സേവനങ്ങളിലേയ്ക്കുള്ള പ്രവേശനം തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമായ സമഗ്രമായ ഹെല്‍ത്ത്കെയര്‍ കരിയര്‍ ഹബാണ് ട്രൂപ്രൊഫൈല്‍.ഐഒ.

city exchange

കോവിഡിനെ തുടര്‍ന്ന് ഇന്ത്യക്കാരായ ഹെല്‍ത്ത്കെയര്‍ പ്രൊഫഷനലുകള്‍ക്ക് ആഗോള വിപണികളില്‍ വന്‍ ഡിമാന്‍ഡാണുള്ളതെന്ന് ട്രൂപ്രൊഫൈല്‍.ഐഒ സി ഇ ഒ അലജാണ്ട്ര കോക്ക പറഞ്ഞു. യു കെ, അയര്‍ലാന്‍ഡ്, സൗദി അറേബ്യ, യു എ ഇ തുടങ്ങിയവയാണ് ഇന്ത്യന്‍ ആരോഗ്യരക്ഷാ പ്രൊഫഷനലുകള്‍ക്ക് കൂടുതല്‍ അവസരങ്ങളുള്ള രാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് മെഡിക്കല്‍ റിക്രൂട്ടര്‍മാര്‍, ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ വന്‍തോതില്‍ നിയമനങ്ങള്‍ നടത്തി വരികയാണ്. ഇതു കണക്കിലെടുത്ത് ഈ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളുമായി കരാറുകളുണ്ടാക്കിയാണ് ട്രൂപ്രൊഫൈല്‍.ഐഒ പ്രവര്‍ത്തിക്കുന്നത്.

- Advertisement -
Ad image

ജോലിക്ക് അപേക്ഷിക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളിലും സൈറ്റിലൂടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. ലളിതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സൈറ്റിലൂടെ അവശ്യം വേണ്ട രേഖകള്‍, നിയമങ്ങള്‍, നിര്‍ബന്ധമായും ആവശ്യമായ സംഗതികള്‍, യോഗ്യതകള്‍, പരിചയസമ്പത്ത്, ശമ്പളം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

2016-ല്‍ ഡേറ്റാഫ്ളോ ഗ്രൂപ്പിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട കരിയര്‍ ഹബ്ബാണ് ട്രൂപ്രൊഫൈല്‍.ഐഒ. ഏഷ്യയിലും യൂറോപ്പിലുമുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് 2007 മുതല്‍ പത്തു ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളുടെ പ്രൈമറി സോഴ്സ് വെരിഫിക്കേഷന്‍ (പിഎസ് വി) നടത്തി നല്‍കിയ പാരമ്പര്യമുള്ള സ്ഥാപനമാണ് ഡേറ്റാഫ്ളോ ഗ്രൂപ്പ്.

Share This Article
Leave a Comment
error: Content is protected !!