ചിരിയുടെയും പ്രേമത്തിന്റെയും പുതുമഴയുമായി ‘കള്ളിപ്പെണ്ണേ…’; ‘രേഖ’ ആദ്യ ഗാനം കാണാം

Web Desk
2 Min Read

കൊച്ചി: തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന ‘രേഖ’യുടെ ആദ്യ വിഡിയോ പുറത്തിറങ്ങി. ദി എസ്‌കേപ് മീഡിയം, മിലന്‍ വി. എസ്, നിഖില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

city exchange

‘കള്ളിപ്പെണ്ണേ..’ എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജിതിന്‍ ഐസക് തോമസിന്റെ വരികള്‍ക്ക് മിലന്‍ വി എസ്, നിഖില്‍ വി എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘കള്ളിപ്പെണ്ണേ…’ പാടിയിരിക്കുന്നത് മിലന്‍ വി എസാണ്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷന്‍.

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10ന് പ്രദര്‍ശനത്തിനെത്തും. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. രേഖയുടെ ജീവിത പരിസരങ്ങളും ചുറ്റുമുള്ള കഥാപാത്രങ്ങളും അടങ്ങുന്ന നര്‍മ്മരംഗങ്ങളിലൂടെയാണ് ടീസര്‍ സഞ്ചരിച്ചിരുന്നത്.

- Advertisement -
Ad image

സ്റ്റോണ്‍ ബെഞ്ചേഴ്‌സ് മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച അറ്റെന്‍ഷന്‍ പ്ലീസ് എന്ന സിനിമയുടെ സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ് തന്നെയാണ് ‘രേഖ’യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റോണ്‍ ബെഞ്ചേഴ്‌സിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷന്‍സാണ് ‘രേഖ’ തിയറ്ററുകളിലേക്കെത്തിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം.

എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റര്‍. കല്‍രാമന്‍, എസ് സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അസോസിയേറ്റ് നിര്‍മ്മാതാക്കള്‍- തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം. അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, മേക്ക് ആപ്പ്- റോണി വെള്ളത്തൂവല്‍, ബി ജി എം- അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ്- അനന്ദു അജിത്, പി ആര്‍ ആന്റ് മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വി എഫ് എക്‌സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍- ആശിഷ് ഇല്ലിക്കല്‍.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!