ഒറ്റമരം കോട്ടയത്തു ചിത്രീകരണം തുടങ്ങി

Web Desk
1 Min Read

കോട്ടയം: ബിനോയ് വേളൂര്‍ കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒറ്റമരം സിനിമയുടെ ചിത്രീകരണം കോട്ടയത്തും പരിസരങ്ങളിലുമായി തുടങ്ങി. ബാബു നമ്പൂതിരിയും നീനക്കുറുപ്പും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ കൈലാഷ്, സോമു മാത്യു, ഹരിലാല്‍, കോട്ടയം പുരുഷന്‍, എം എന്‍ കോട്ടയം, ഡോ. അനീസ് മുസ്തഫ, സഖറിയ, അഞ്ജന അപ്പുക്കുട്ടന്‍, കൃഷ്ണ പ്രഭ, ലക്ഷ്മി സുരേഷ്, മഞ്ജു തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

city exchange

സൂര്യ ഇവന്റ് ടീം നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് രാജേഷ് പീറ്റര്‍. എഡിറ്റിംഗ്- സോബി എഡിറ്റ് ലൈന്‍, മേക്കപ്പ്- രാജേഷ് ജയന്‍, കലാ സംവിധാനം- ജി ലക്ഷ്മണ്‍ മാലം, കോസ്റ്റുംസ്- ജയമോള്‍, സംഗീതം- ബൈജു ഏദന്‍ തോട്ടം, ഗാനം- ജയകുമാര്‍ കെ പവിത്രന്‍.

Share This Article
Leave a Comment
error: Content is protected !!