

കൊച്ചി: രാജ്യത്തെ പ്രശസ്ത ബ്രാന്‍ഡുകളിലൊന്നായ കിംഗ്ഫിഷറിന്റെ ആദ്യ ഓണ്‍ലൈന്‍ മര്‍ച്ചന്‍ഡൈസ് സ്റ്റോറായ www.kf.life പ്രവര്‍ത്തനമാരംഭിച്ചു. ബെംഗളൂരു ആസ്ഥാനമായ ബ്രാന്‍ഡ് ലോയല്‍റ്റി വികസന, ബ്രാന്‍ഡ് മര്‍ച്ചന്‍ഡൈസ് നിര്‍മാണ സ്ഥാപനവും ഇ-കൊമേഴ്‌സ്, മള്‍ട്ടിചാനല്‍- ഇന്റഗ്രേറ്റഡ് ഇവന്റുകള്‍ എന്നിവയും നടത്തുന്ന ദി ഫാന്റവുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ സ്റ്റോര്‍ തുറന്നിരിക്കുന്നത്.

ആകര്‍ഷകമായ ബോര്‍ഡ് ഗെയിമുകള്‍, ചുവര്‍ അലങ്കാരങ്ങള്‍, ട്രെന്‍ഡി വസ്ത്രങ്ങള്‍ തുടങ്ങിയ പ്രശസ്തമായ കിംഗ്ഫിഷര്‍ മര്‍ച്ചന്‍ഡൈസ് ഈ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ലഭ്യമാകും. ദി ഫാന്റവുമായുള്ള സഹകരണം പുതിയ തലമുറയുടെ അഭിരുചികള്‍ അടുത്തറിയാനും അവര്‍ ആഗ്രഹിക്കുന്ന ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡായ കിംഗ്ഫിഷറിന സഹായിക്കുമെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വിക്രം ബാല്‍ പറഞ്ഞു.


കിംഗ്ഫിഷര്‍ പോലുള്ള ഒരു ഐക്കണിക് ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ ഫാന്റം ബ്രാന്‍ഡ്സ് ഏറെ അഭിമാനിക്കുന്നുവെന്ന് ഫാന്റം ബ്രാന്‍ഡ്‌സ് സ്ഥാപകരായ തപന്‍ ബന്‍സാല്‍, നരേന്‍ നികം, വിപുല്‍ മാത്തൂര്‍ എന്നിവര്‍ പറഞ്ഞു.
പാക്കേജ്ഡ് കുടിവെള്ളം, സോഡ, ആല്‍ക്കഹോളിതര പാനീയങ്ങള്‍ തുടങ്ങിയ ഉത്പന്ന മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. കിംഗ്ഫിഷര്‍ സ്റ്റോം, ഹൈനെകെന്‍, ഹൈനെകെന്‍ സില്‍വര്‍, ആംസ്റ്റല്‍, ഹൈനെകെന്‍ 0.0 തുടങ്ങിയവയാണ് ബ്രാന്‍ഡുകള്‍. ബ്രാന്‍ഡ് ലോയല്‍റ്റി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ബ്രാന്‍ഡ് മര്‍ച്ചന്‍ഡൈസ് നിര്‍മ്മിക്കുന്നതിലും വില്‍ക്കുന്നതിലും നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം പ്രൊഫഷനലുകളുടെ സംരംഭമാണ് ദി ഫാന്റം. ഇ-കൊമേഴ്‌സിന് പുറമേ ബ്രാന്‍ഡുകളുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനുള്ള മള്‍ട്ടിചാനല്‍- ഇന്റഗ്രേറ്റഡ് ഇവന്റുകളും ഇവര്‍ സംഘടിപ്പിക്കുന്നു.

