മലയാള സിനിമയില്‍ ഇതാദ്യം; ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ കിംഗ് ഓഫ് കൊത്തയുടെ വമ്പന്‍ പ്രൊമോഷന്‍

Web Desk
1 Min Read

ന്യൂയോര്‍ക്ക്: ഓണത്തിന് പ്രേക്ഷകരിലേക്കെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലും. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറില്‍ ഒരു ചിത്രത്തിന്റെ പ്രൊമോഷന്‍ നടക്കുന്നത്.

city exchange

അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച കള്‍ട്ട് ക്ലാസിക്ക് ചിത്രത്തിന്റെ ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ ലോകവ്യാപകമായി നടക്കുമ്പോള്‍ മികച്ച പ്രീ ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രൊമോഷന്‍ പരിപാടികള്‍ ആണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളില്‍ മികച്ച സിനിമകള്‍ നിര്‍മ്മിച്ച സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും നിര്‍മ്മിച്ച ചിത്രം ലോകവ്യാപകമായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്കെത്തും.

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നില്‍ക്കെ പ്രി ബുക്കിങ്ങില്‍ ഒരു കോടിയില്‍പരം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റിലാണ്. ദുല്‍ഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!