ഡോ. ജോ തോമസിന് രാജ്യാന്തര സര്‍ട്ടിഫിക്കേഷന്‍

Web Desk
1 Min Read

കൊച്ചി: മലയാളിയായ ഡോ. ജോ തോമസ് രാജ്യാന്തര മസ്‌കുലോസ്‌കെലിറ്റല്‍ സോനോഗ്രഫി സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കി. ഇത് നേടുന്ന ഇന്ത്യയിലെ ആദ്യ വാതരോഗവിദഗ്ധനാണ് ഡോ. ജോ.

city exchange

മസ്‌കുലോസ്‌കെലിറ്റല്‍ അള്‍ട്രാസൗണ്ട് ഇമേജിംഗ് ശാഖയിലെ ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷനാണിത്. ആര്‍ എസ് കെ എന്നറിയപ്പെടുന്ന ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് അമേരിക്കയിലെ അലയന്‍സ് ഫോര്‍ ഫിസിഷ്യന്‍ സര്‍ട്ടിഫിക്കേഷന്‍ ആന്റ് അഡ്വാന്‍സ്‌മെന്റാണ്. രോഗീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും മികച്ച സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്ന സംഘടനയാണിത്. മസ്‌കുലോസ്‌കെലിറ്റല്‍ അള്‍ട്രാസൗണ്ട് ഇമേജിംഗില്‍ രാജ്യാന്തര തലത്തിലെ ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങളും ഇവര്‍ അവലംബിക്കുന്നു.

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ കണ്‍സള്‍ട്ടന്റ് റൂമെറ്റോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ. ജോ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസര്‍ കെ വി തോമസിന്റെ മകനാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!