
കൊച്ചി: തൈറോയ്ഡ് കാന്‍സറിന്റെ അമേരിക്കന്‍ തൈറോയ്ഡ് 2025ലെ പുതിയ മാര്‍ഗ്ഗരേഖയെ കുറിച്ചു ഇന്ത്യയില്‍ ആദ്യമായി നടന്ന കോണ്‍ഫറന്‍സ് ലിസി കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു. ലിസി ആശുപത്രിയുടെ 70 വര്‍ഷത്തെ സേവനത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച റവ. ഫാദര്‍ പോള്‍ കാരേടന്‍ പങ്കുവെച്ചു.

ഡോ. സന്ദീപ് സുരേഷ്, ഡോ. അരുണ്‍ പീറ്റര്‍ മാത്യു, ഡോ. എലിസബത്ത് മാത്യു ഐപ്പ്, ഡോ. രഞ്ജിന് ആര് പി, ഡോ. അരുണ്‍ വാര്യര്‍, ഡോ. റോഷന് മേരി തോമസ്, ഡോ. റിജ്ജു ജി, ഡോ. റിയാസ് ആര് എസ്, ഡോ. രാഹുല്‍ ജോര്‍ജ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൈറോയ്ഡ് വിദഗ്ധരോടൊപ്പം അമേരിക്കന്‍ തൈറോയ്ഡ് അസോസിയേഷന് പ്രസിഡന്റ് ഡോ. ജൂലി ആന്‍ സോസ, ഹോംഗോങ്ങില്‍ നിന്നും എന്‍ഡോസ്കോപ്പിക് തൈറോയ്ഡ് സര്ജന് ഡോ. ഹോക് നാം ലി എന്നിവര്‍ പങ്കെടുത്തു.
ജാഗ്രതയോടു കൂടിയ മേല്‍നോട്ടത്തിലൂടെ സര്‍ജറി ഒഴിവാക്കാം എന്ന പുതിയ മാര്‍ഗ്ഗരേഖ ഡോ. ജൂലി ആന്‍ സോസ മുന്നോട്ടു വച്ചു. എന്‍ഡോസ്കോപ്പിക് സര്‍ജറികള്‍, തൈറോയ്ഡ് കാന്‍സറില്‍ രോഗിയുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു പേഴ്സണലൈസ് ചെയ്യേണ്ടതിന്റെ ആവശ്യകത, വിവിധ സ്പെഷ്യലിസ്റ്റുകള്‍ ഒരുമിച്ചു ചേര്‍ന്ന്നുള്ള പാനല്‍ ഡിസ്കഷകന് എന്നിവയില്‍ 200ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

