കേരളം രാജ്യത്ത് ആദ്യമായി ഇ എസ് ജി നയം രൂപീകരിച്ച സംസ്ഥാനം: എ പി എം മുഹമ്മദ് ഹനീഷ്

Web Desk
1 Min Read

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ ഇ എസ് ജി നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്ന് ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ടന്റ്സിന്റെ സുസ്ഥിര മാര്‍ഗ്ഗനിര്‍ദ്ദേശ ഭരണ സമിതിയും കൊച്ചി ഘടകവും ചേര്‍ന്ന് വാഗമണിണ്‍ പാലറ്റ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ ഇ എസ് ജി: എംപവറിംഗ് എന്റര്‍പ്രൈസസ് ഫോര്‍ എ സസ്റ്റയ്നബ്ള്‍ ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

എ വി എസ് എന്‍ മൂര്‍ത്തി, വിജയ കിരണ്‍ അഗസ്ത്യ, പ്രവീണ്‍ കുമാര്‍, ജോര്‍ജ്ജ് പി മാത്യു, മുന്‍ജി രാമ മോഹന്‍ റാവു, വെങ്കിടേശ്വര രാമകൃഷ്ണന്‍, സച്ചിദാനന്ദന്‍ ടി പി, അപര്‍ണ വിജയകുമാര്‍, ഗോകുല്‍ ടി ജി എന്നിവര്‍ പ്രസംഗിച്ചു. കൊച്ചി ഘടകം ചെയര്‍പേഴ്സന്‍ ആര്‍ രഞ്ജിനി സ്വാഗതവും സെക്രട്ടറി എസ് അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന സാങ്കേതിക ക്ലാസുകള്‍ പരിസ്ഥിതി, സാമൂഹിക ഭരണപരമായ സന്തുലിതാവസ്ഥയില്‍ ഊന്നല്‍ നല്‍കി വികസനം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യാവസായിക നിയന്ത്രണ സ്ഥാപനങ്ങള്‍ നിര്‍മാണ സേവന മേഖലകള്‍ എന്നിവയെ പ്രതിനിധീകരിച്ച് വിദഗ്ദരുടെ ക്ലാസുകള്‍ നടന്നു.

പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടല്‍, പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള പ്രഭാത സവാരി തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള വ്യക്തികള്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ച എന്നിവയും നടന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍മാണ സേവന സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!