ഡെങ്കി വിരുദ്ധ മാസാചരണം

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഐ എസ് ആര്‍ ഒയുടെ സി ഐ എസ് എഫ് ക്വാര്‍ട്ടേഴ്‌സില്‍ ഡെങ്കി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

city exchange

ഗ്രാമപഞ്ചായത്ത് അംഗം സെമീര്‍ സെയ്താലി, അസിസ്റ്റന്റ് കമാണ്ടന്റ് കെ പ്രസാദ് കുമാര്‍,
സി ഐ എസ് എഫ് ഇന്‍സ്‌പെക്ടര്‍ എ എന്‍ നിഷാന്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്,
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് രേഖ, മിഡ് ലെവല്‍ സൂപ്പര്‍വൈസര്‍ സൗമ്യ പോള്‍,
ആശ വര്‍ക്കര്‍ ഷൈജ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവിത ശൈലീ രോഗനിര്‍ണ്ണയക്ലിനിക്കും സംഘടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!