50 പദ്ധതികള്‍ക്ക് റെറാ അനുമതി ലഭിക്കുന്ന കേരളത്തിലെ ആദ്യബില്‍ഡറായി അസറ്റ് ഹോംസ്

Web Desk
1 Min Read

കൊച്ചി/ തിരുവനന്തപുരം: കേരളാ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറാ) പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ 50 പാര്‍പ്പിട പദ്ധതികള്‍ക്ക് റെറാ അനുമതി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ബില്‍ഡറെന്ന ബഹുമതി കരസ്ഥമാക്കി അസറ്റ് ഹോംസ്. റെറാ അനുതി ലഭിച്ച അസറ്റ് ഹോംസിന്റെ 50-ാമത് പദ്ധതിയായ കാക്കാനാടുള്ള അസറ്റ് എവണ്‍ ബ്രിഡ്ജ്ടൗണിന്റെ റെറാ അനുമതിപത്രം തിരുവനന്തപുരത്തെ റെറാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ-റെറാ ചെയര്‍മാന്‍ പി എച്ച് കുര്യനില്‍ നിന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ സുനില്‍ കുമാര്‍ വി ഏറ്റുവാങ്ങി.

city exchange

ചെറിയ കാലയളവില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സുതാര്യതയും സമയബന്ധിത നിര്‍മാണവും ഉറപ്പുവരുത്തുന്നതില്‍ റെറയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാനായിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച പി എച്ച് കുര്യന്‍ പറഞ്ഞു.

മികച്ച ഗുണനിലവാരം നിലനിര്‍ത്തുന്നതും സമയബന്ധിതമായ പദ്ധതി പൂര്‍ത്തീ കരണവുമാണ് ആര്‍50 പദ്ധതികള്‍ക്ക് റെറാ അനുതി നേടാന്‍ അസറ്റ് ഹോംസിനെ സഹായിച്ചതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടറായ സുനില്‍ കുമാര്‍ വി പറഞ്ഞു. ഈ രംഗത്തെ നിലവാരവല്‍ക്കണത്തിന് സഹായിച്ച റെറയെ ഏറെ ഗൗരവത്തോടെയാണ് അസറ്റ് ഹോംസ് കാണുന്നതെന്നും റെറാ പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം ഇതുവരെ 50 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതിലൂടെ 3500-ഓളം ഉപയോക്താക്കളെ സുതാര്യതയുടേയും സമയബന്ധിത നിര്‍മാണത്തിന്റെയും ഗുണഭോക്താക്കളാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുനില്‍ കുമാര്‍ വി കൂട്ടിച്ചേര്‍ത്തു.

17 വര്‍ഷം പിന്നിട്ട അസറ്റ് ഹോംസ് 76 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നല്‍കിയെന്നും 9 ജില്ലയിലായി 34 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!