

കൊച്ചി: മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസിന്റെ 2022 ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസക്കാലയളവില്‍ 52 കോടി അറ്റാദായം നേടി.

ഓഡിറ്റു ചെയ്യാത്ത കണക്കുകളനുസരിച്ച് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ 4.52 കോടിയില്‍ നിന്ന് 335 ശതമാനം വര്‍ധിച്ച് 19.66 കോടിയായി. മൊത്തവരുമാനം 93.01 കോടിയില്‍ നിന്ന് 21 ശതമാനം വര്‍ധിച്ച് 112.8 കോടിയുമായി.

ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസക്കാലയളവിലെ അറ്റാദായം മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ 18.32 കോടിയില്‍ നിന്ന് 385 ശതമാനം വര്‍ധിച്ച് 52.27 കോടിയായി. വായ്പയായി നല്‍കിയ തുക വാര്‍ഷികനിരക്കില്‍ നോക്കുമ്പോള്‍ 779 കോടിയില്‍ നിന്ന് 32 ശതമാനം വര്‍ധിച്ച് 1030 കോടിയായി. കമ്പനി മാനേജ് ചെയ്യുന്ന മൊത്തം ആസ്തികളുടെ വലിപ്പം (അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് എ യു എം) 4.6 കോടിയുടെ ഡി എ പോര്‍ട്‌ഫോളിയോ ഉള്‍പ്പെടെ 2141 കോടിയുമായി. പ്രതി ഓഹരി വരുമാനം (ഇ പി എസ്) 11.37 രൂപയില്‍ നിന്ന് 32.05 രൂപയായി.
ഇരുചക്രവാഹന വിപണയുടെ വളര്‍ച്ചയ്‌ക്കൊപ്പം മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സുസ്ഥിരമായ വളര്‍ച്ച കാട്ടിയെന്ന് സാമ്പത്തിക ഫലങ്ങളെപ്പറ്റി സംസാരിക്കവെ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് എം ഡി തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
മികച്ച ഫലങ്ങള്‍ ഉറപ്പുവരുത്താന്‍ കമ്പനി എന്നും പ്രതിബദ്ധമാണെന്ന് സി ഇ ഒ മധു അലോഷ്യസ് പറഞ്ഞു.
ആസ്തികളുടെ ഗുണനിലവാരം സ്ഥിരമായി നിരീക്ഷിക്കെത്തന്നെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ലാഭക്ഷമമായ ബിസിനസ് ഉറപ്പുവരുത്താനാണ് മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ സുസ്ഥിരമായ ലക്ഷ്യമെന്ന് സി എഫ് ഒ രമണ്‍ദീവ് ഗില്‍ പറഞ്ഞു.

