കിച്ചണ്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പഠനത്തിന് ഭൗതിക സാഹചര്യമൊരുക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം എല്‍ എയുടെ 2021-22ലെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 14.5 ലക്ഷം രൂപ അനുവദിച്ച് തായ്ക്കാട്ടുകര എസ് പി ഡബ്ല്യു ഹൈസ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കിച്ചണ്‍ ബ്ലോക്കിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ലീന കര്‍ത്ത, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷഫീക്ക്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീല ജോസ്, റൂബി ജിജി, വാര്‍ഡ് അംഗങ്ങളായ യൂസഫ് പി എസ്, ലീന ജയന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ആബിദ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!