ബോള്‍ഡ് ഡിസൈന്‍ മോഡലുകളുമായി സ്വിസ് വാച്ച് നിര്‍മാതാക്കളായ മൊവാഡോ

Web Desk
2 Min Read

കൊച്ചി: ആഡംബര ഉപഭോക്താക്കളുടെ ആവശ്യം മുന്‍നിര്‍ത്തി ഓണക്കാലത്ത് ബോള്‍ഡ് ഡിസൈന്‍ മോഡലുകള്‍ കേരളത്തിലെത്തിച്ച് സ്വിസ് വാച്ച് നിര്‍മാതാക്കളായ മൊവാഡോ. ബോള്‍ഡ് ഫ്യൂഷന്‍, ബോള്‍ഡ് വെര്‍സോ എന്നിവയാണ് മോവാഡോ വിപണിയില്‍ എത്തിക്കുന്നത്. അത്യാധുനിക സ്വിസ് വാച്ച് നിര്‍മ്മാണ കലയും തനതായ രൂപകല്‍പ്പനയും വൈവിധ്യവും ഒത്തുചേരുന്നതാണ് ഈ ശേഖരം.

city exchange

പുതിയ തലമുറയിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഈയിനങ്ങള്‍ പുതിയൊരു സീസണല്‍ കളക്ഷന്‍ അവതരിപ്പിക്കുന്നതിന് പകരം ബോള്‍ഡ് ഫ്യൂഷന്‍, വെര്‍സോ ശ്രേണിയിലെ അഞ്ച് മികച്ച മോഡലുകളാണ് വിപണിയില്‍ എത്തിക്കുന്നത്. രൂപകല്‍പ്പന, പ്രവര്‍ത്തനക്ഷമത, ദൈനംദിന ഉപയോഗക്ഷമത എന്നിവ സമന്വയിപ്പിക്കുന്ന ആധുനിക സ്വിസ് വാച്ചുകളോടുള്ള കേരളത്തിലെ വളര്‍ന്നുവരുന്ന താത്പര്യം കണക്കിലെടുത്താണ് ഇവയെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നത്.

ആധുനിക സാമഗ്രികള്‍, ലെയേര്‍ഡ് ഡയലുകള്‍, പ്രായോഗികമായ വിശദാംശങ്ങള്‍ എന്നിവയിലൂടെ മോവാഡോയുടെ തനതായ ഡിസൈന്‍ ശൈലിയെ ബോള്‍ഡ് കളക്ഷന്‍ പുനര്‍വ്യാഖ്യാനം ചെയ്യുന്നു. ബോള്‍ഡ് ഫ്യൂഷന്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഘടനയും സിലിക്കണ്‍ സ്ട്രാപ്പുകളും സമന്വയിപ്പിച്ച് ഈടുനില്‍പ്പും ഒപ്പം സുഖകരമായ ഉപയോഗവും മൊവാഡോ ഉപഭോക്താവിന് ഉറപ്പുനല്‍കുന്നു. ഇതിലെ തെരഞ്ഞെടുത്ത ക്രോണോഗ്രാഫ് മോഡലുകള്‍ സ്വിസ് ക്വാര്‍ട്സ് പ്രവര്‍ത്തനക്ഷമത സമ്മാനിക്കുന്നു.

കഴിഞ്ഞ 145 വര്‍ഷങ്ങളായി വാച്ച് രൂപകല്‍പ്പനയിലെ വ്യക്തതയും ലാളിത്യവുമാണ് മോവാഡോയുടെ ഐഡന്റിറ്റിയായി നിലകൊള്ളുന്നത്. 12 മണിയുടെ സ്ഥാനത്തുള്ള സിംഗിള്‍ ഡോട്ടും ഐക്കോണിക് മ്യൂസിയം ഡയലുമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. രൂപകല്‍പ്പന, മെറ്റീരിയല്‍, പ്രവര്‍ത്തനം എന്നിവ മിതത്വത്തോടെ ഒത്തുചേരുന്ന ആധുനിക ആവിഷ്‌കാരത്തിലൂടെ ബോള്‍ഡ് കളക്ഷന്‍ ഈ തത്ത്വചിന്തയെ മുന്നോട്ട് നയിക്കുന്നു.

- Advertisement -
Ad image

62,000 രൂപ വിലയുള്ള ബ്ലാക്ക് ഡയല്‍ സിലിക്കണ്‍ മോഡല്‍, 78,000 രൂപ വിലയുള്ള റോസ് ഗോള്‍ഡ് ആന്‍ഡ് ബ്ലാക്ക് ക്രോണോഗ്രാഫ്, 90,000 രൂപ വിലയുള്ള ബ്ലാക്ക്, ബ്ലൂ അയോണ്‍-പ്ലേറ്റഡ് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ക്രോണോഗ്രാഫുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബോള്‍ഡ് ഫ്യൂഷന്‍ ശേഖരം. ബ്ലൂ വേരിയേഷനില്‍ സെറാമിക് ബെസല്‍, ആക്സെന്റഡ് ഡയല്‍, ഡേറ്റ് ഡീറ്റെയ്‌ലിംഗ് എന്നിവയുണ്ട്. 95,000 രൂപ വിലയുള്ള ബോള്‍ഡ് വെര്‍സോ ക്രോണോഗ്രാഫ്, അതിന്റെ 44എംഎം കേസ്, ഗ്രേ ഡയല്‍, സൂപ്പര്‍-ലുമിനോവ ആക്സന്റുകള്‍, ടാക്കീമീറ്റര്‍ ബെസല്‍ എന്നിവയോടെ കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് വാഗ്ദാനം ചെയ്യുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!