രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ഒക്ടോബര്‍ 2ന് തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഫാന്റസി എന്റര്‍ടെയ്നര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ഒക്ടോബര്‍ 2ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്.

city exchange

ബാഹുബലി ഉള്‍പ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ആര്‍ക്കാ മീഡിയ വര്‍ക്ക്‌സും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ആര്‍ക്ക മീഡിയ വര്‍ക്ക്‌സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴില്‍ ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ് എസ് കാര്‍ത്തികേയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫാന്റസി, ഹ്യൂമര്‍, ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ഒരുക്കുന്നത്. ചിത്രത്തിലെ ടീസറും ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസാകും. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഡെവലപ്‌മെന്റ് എസ് എസ് കാഞ്ചിയും കോ-റൈറ്റര്‍ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ പ്രവീണ്‍ ആന്റണി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

- Advertisement -
Ad image

സുധന്‍ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്‌റ്റൈലിംഗും നിര്‍വഹിക്കുന്നു. എസ് എസ് ശശാങ്ക് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഡി സതീഷ് കുമാര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും രാഹുല്‍ ഷാലി ലൈന്‍ പ്രൊഡ്യൂസറും ഡി യോഗാനന്ദ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!